എസ്.ഡി.പി ഐ യുടെ പിന്തുണ വേണ്ട- സിപിഐഎം

ഈരാറ്റുപേട്ട  മുൻസിപ്പാലിറ്റിയിൽ നടക്കാൻ പോകുന്ന ചെയ്യർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി എഫ് സ്ഥാനാർഥിക്ക് എസ്.ഡി പി ഐയുടെ പിന്തുണയുണ്ടെന്നത് വ്യാജ പ്രചാരണമാണെന്നും ഇടതുപക്ഷത്തിന് എസ്.ഡി.പി ഐ പോലുള്ള വർഗീയ സംഘടനയുടെ പിന്തുണ ആവിശ്യമില്ലന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ എം ബഷീർ അറിയിച്ചു. 

നഗര സഭയിൽ ശക്തമായ പ്രതിപക്ഷമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഭരണ കാലയളവിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് എസ്.ഡി.പി ഐ വോട്ട് നൽകുകയും സിപിഐഎംലെ ലൈല പരീത് ചെയർപെഴ്സൺ ആക്കുകയും തുടർന്ന് സത്യപ്രതിഞ ചെയ്തതിനു ശേഷം രാജി വെക്കുകയായിരുന്നു.