ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

പൂഞ്ഞാർ : ഡൽഹിയിൽ സമരം ചെയുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷക സംഗം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി സംഗമം സംഘടിപ്പിച്ചു. പനച്ചിക്കപാറയിൽ നടത്തിയ സംഗമം സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു. 

സിപിഐഎം ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ അധ്യക്ഷത വഹിച്ചു യോഗത്തിന് കർഷക സംഗം ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ സ്വാഗതം പറഞ്ഞു. സിപിഐഎം ജില്ലാ കമിറ്റി അംഗം രമ മോഹൻ,ഏരിയ കമിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, കർഷക സംഗം ഏരിയ സെക്രട്ടറി സി കെ ഹരിഹരൻ, ഗ്രാമ പഞ്ചയാത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി അംഗം സി ജി സുരേഷ് നന്ദിയും പറഞ്ഞു.