കേന്ദ്ര സർക്കാർ കർഷകരോട് ശത്രുത മനോഭാവത്തോടെ പെരുമാറുന്നു : സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട : കർഷകരുമായി മതിയായ കൂടിയാലോചന നടത്താതെയും, പാർലമെന്റിൽപോലും ചർച്ച നടത്തതയും കേന്ദ്രസർക്കാർ എടുത്ത കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന്  സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

   ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിൻതുണ പ്രഖ്യാപിച്ച്  PJ ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നട്ടെല്ലായ നാടിന് ഭക്ഷ്യ ധാന്യം ഉല്പാദിപ്പിക്കുന്ന പാവപ്പെട്ട കർഷനെ മറന്ന് കോർപ്പറേറ്റ് പ്രീണനം നടത്തുന്ന കേന്ദ്രസർക്കാർ കർഷകനോട് ശത്രുതാ മനോഭവത്തൊടെയാണ് പെരുമാറുന്നതെന്നും സജി കൂട്ടിച്ചേർത്തു.

കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗം സാബു പ്ലാത്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരത്തിൽ, പയസ് കവളംമാക്കൽ, റസിം മുതുകാട്ടിൽ , ജോഷി താന്നിക്കപ്പാറ,അജിത്ത് അരിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.