ഡോ.എസ്.രാമചന്ദ്രൻ കേരളാ നദീസംരക്ഷണസമിതി പ്രസിഡന്റ്

കോട്ടയം: ഡോ.എസ്.രാമചന്ദ്രൻ കേരളാ നദീസംരക്ഷണസമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രസിഡന്റായിരുന്ന പ്രഫ.എസ്. സീതാരാമന്റെ നിര്യാണത്തെത്തുടർന്ന് ചേർന്ന ഭരണസമിതി യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 

കേരളത്തിലെ വിവിധ നദീസംരക്ഷണസമിതികളുടെയും പ്രവർത്തകരുടെയും ഏകോപനവേദിയാണ് ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളാ നദീസംരക്ഷണസമിതി . സംസ്ഥാന സമിതി അംഗമായിരുന്ന ഡോ. രാമചന്ദ്രൻ സമിതിയുടെ മുൻ പ്രസിഡന്റു കൂടിയാണ്. നിലവിൽ മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റാണ് കിടങ്ങൂർ സ്വദേശിയും വാഴൂർ എൻ.എസ്.എസ്. കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോ.എസ്.രാമചന്ദ്രൻ.