തകർന്നു കിടന്ന ജവാൻ റോഡ് ടാറിംഗ് ആരംഭിച്ചു;
ഈരാറ്റുപേട്ട : ഏറെ നാളായി തകർന്നു കിടന്ന ജവാൻ റോഡിന് പി.സി. ജോർജ്ജ് എം.എൽ.എ.യുടെ കരുതലിൽ മോക്ഷം. കെ.എസ്.ആർ.ടി.സി. ജംഗ്ഷൻ മുതൽ തഖ്വ പള്ളി വരെയും വെള്ളാത്തോട്ടം മുക്ക് മുതൽ ചേന്നാട് കവലവരെയുള്ള ലിങ്ക് റോഡിന്റെയും വീതികൂട്ടി നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പി.സി. ജോർജ്ജ് എം.എൽ.എ. പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഏറെ നാളായി തകർന്നു കിടക്കുന്ന റോഡാണ് ജവാൻ റോഡും, ചേന്നാട് - വെള്ളാത്തോട്ടം മുക്ക് ലിങ്ക് റോഡും. കലുങ്കിന് ഉയരം കുറവായതിനാൽ മഴ പെയ്താൽ ഉടനെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നതു വലിയ യാത്രാക്ലേശം സൃഷ്ടിച്ചിരുന്നു.

ഇതു എം. എൽ. എ. യുടെ (ശദ്ധയിൽ പെടുത്തിയതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന കലുങ്ക് പൊളിച്ചുമാറ്റി ഉയരം കൂട്ടി പുതിയ കലുങ്ക് പണിയാൻ എം.എൽ.എ. നിർദ്ദേശിക്കുകയായിരുന്നു. പ്രദേശവാസികളുടെ ഈ ദുരിതത്തിനു പരിഹാരം കണ്ട് എം.എൽ.എ. തഖ്വ പൗരാവലി അഭിനന്ദിച്ചു.