മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം. ഒരേ ദിശയിൽ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിർത്താതെ പോയി. പ്രദീപിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ജയ് ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ ചാനലുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ.