Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കരയില്‍ സത്യപ്രതിജ്ഞാ ചടങ്ങ്

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഹാളില്‍ നടന്നു. താലൂക്ക് വ്യവസായ ഓഫീസര്‍ ഉദയകുമാര്‍ വരണാധികാരിയായിരുന്നു. 

മൂന്നാം വാര്‍ഡ് അംഗം സികെ കുട്ടപ്പന്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തു.  റോജി തോമസ്,   ജോര്‍ജ് മാത്യു അത്തിയാലില്‍,  വര്‍ക്കി (സി കെ കുട്ടപ്പന്‍),  പള്ളിക്കുന്നേല്‍ മേരി തോമസ്,  രാജമ്മ ഗോപിനാഥ്,  സജി മോന്‍ മാത്യു കദളിക്കാട്ടില്‍,  തകിടിയേല്‍ ആനിയമ്മ സണ്ണി, ബീനാ എ ആര്‍ (ബീനാ മധു മോന്‍),  മിനിമോള്‍,  റെജി ഷാജി,  പി ജി ജനാര്ദ്ദ്‌നന്‍,  പുതുപ്പള്ളില്‍ നിഷ പി റ്റി (നിഷാ സാനു),  സജി സിബി പനച്ചിക്കല്‍,  അനില്‍കുമാര്‍ എന്നിവര്‍ വാര്‍ഡ് ക്രമനമ്പര്‍പ്രകാരം സത്യപ്രതിജ്ഞ ചൊല്ലി. 

തുടര്‍ന്ന് അംഗങ്ങളുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നു. പഞ്ചായത്തില്‍ യുഡിഎഫ് 5, എല്‍ഡിഎഫ് 5, ജനപക്ഷം നാല് എന്നിങ്ങനെയാണ് കക്ഷിനില.

Post a Comment

0 Comments