Latest News
Loading...

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. നാളെ കാത്തിരുന്ന വോട്ടെടുപ്പ്



തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസുകളുടെ പോരാട്ടംകൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രത്യേക സമയക്രമം അനുവദിച്ചായിരുന്നു വിവിധ പഞ്ചായത്തുകളിലേയ്ക്കുള്ള പോളിംഗ് സാമഗ്രി വിതരണം നടന്നത്. 

പാലാ നഗരസഭയില്‍ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും നഗരസഭാ വളപ്പിലുമായിട്ടായിരുന്നു പോളിംഗ് സാമഗ്രികളുടെ വിതരണം. ളാലം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ വിതരണമാണ് കാര്‍മല്‍ സ്‌കൂളില്‍ നടന്നത്. രാവിലെ 9 ഭരണങ്ങാനം, 10 കരൂര്‍, 11 കൊഴുവനാല്‍, 12 കടനാട്, 1 മീനച്ചില്‍, 2 മണി മുത്തോലി എന്നിങ്ങനെയാണ് വിതരണത്തിനുള്ള സമയക്രമം.

പാലാ നഗരസഭാ ഡിവിഷനുകളിലേയ്ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നഗരസഭയിൽ തന്നെയായിരുന്നു. നിശ്ചയിക്കപെട്ട ഉദ്യോഗസ്ഥർ നഗരസഭയിലെത്തി സാധനങ്ങൾ കൈപറ്റി.

ഈരാറ്റുപേട്ടയില്‍ ബ്ലോക്ക് പഞ്ചായത്ത് പരിദിയില്‍ വരുന്ന പഞ്ചായത്തുകളിലേയ്ക്കും ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കുമുള്ള പോളിംഗ് സാമഗ്രി വിതരണം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജില്‍ നടന്നു. പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും സാമഗ്രി വിതരണം ഗോള്‍ഡന്‍ ജൂബിലി മെമ്മോരയല്‍ ഹാളിലും ഈരാറ്റുപേട്ട നഗരസഭയിലെ വിതരണം സെല്‍ഫ് ഫിനാന്‍സ് ബ്ലോക്കിലുമാണ് നടന്നത്. 

സ്വകാര്യബസുകളും മറ്റ് വാഹനങ്ങളുടെ അടക്കം ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് കേന്ദ്രങ്ങളിലേയ്ക്ക് പോകാനുള്ള സൗകര്യങ്ങളും ഇന്നലെ രാത്രിയോടെ തയാറായിരുന്നു. റിസര്‍വ് പോളിംഗ് ഉദ്യോഗസ്ഥര്‍ രാവിലെ 7 മണിയോടെ തന്നെ വിതരണ കേന്ദ്രങ്ങളിലെത്തിയാണ് നടപടികള്‍ ഏകോപിപ്പിച്ചത്. 

രാവിലെ 8.30 തീക്കോയി, 9 തലനാട്, 9.30 മേലുകാവ്, 10 തലപ്പലം, 10.30 മൂന്നിലവ്, 11 പൂഞ്ഞാര്‍, 11.30 പൂഞ്ഞാര്‍ തെക്കേക്കര, 12 തിടനാട് എന്നിങ്ങനെയായിരുന്നു സമയക്രമം. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ ആര്‍ രഘു, നഗരസഭാ റിട്ടേണിംഗ് ഓഫീസര്‍ സി.വിനോദ്കുമാര്‍, അസി. ഓഫീസര്‍ വിഷേണുദേവ് മഹന്‍ ദേവ് എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments