Latest News
Loading...

പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ; പഞ്ചായത്തുകള്‍ക്ക് സമയം അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പല്‍ വിതരണ കേന്ദ്രങ്ങളില്‍ നാളെ(ഡിസംബര്‍ 9) നടക്കും. 

തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം അനുവദിച്ചാണ് വിതരണം നടത്തുന്നത്. 

റിസര്‍വ് പോളിംഗ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിന് വിതരണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

വിവിധ ബ്ലോക്കുകളിലെ വിതരണത്തിന്‍റെ സമയക്രമം ചുവടെ

*പള്ളം*
വിതരണ കേന്ദ്രം: ഇന്‍ഫന്റ് ജീസസ് ബഥനി എച്ച്.എസ് മണര്‍കാട്
രാവിലെ 8.00- കുറിച്ചി, 9.30-പനച്ചിക്കാട്, 10.30-പുതുപ്പള്ളി, 11.30-അയര്‍ക്കുന്നം, 12.30-വിജയപുരം.

*ഈരാറ്റുപേട്ട*
വിതരണ കേന്ദ്രം- സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം അരുവിത്തുറ
രാവിലെ 8.30-തീക്കോയി, 9.00-തലനാട്, 9.30-മേലുകാവ്, 10.00-തലപ്പലം, 10.30-മൂന്നിലവ്, 11.00-പൂഞ്ഞാര്‍, 11.30-പൂഞ്ഞാര്‍ തെക്കേക്കര, 12-തിടനാട്.


*കാഞ്ഞിരപ്പള്ളി*
വിതരണ കേന്ദ്രം- സെന്റ് ഡൊമിനിക് എച്ച്. എസ്.എസ് കാഞ്ഞിരപ്പള്ളി
രാവിലെ 8.30-എരുമേലി, 9.30- കൂട്ടിക്കല്‍, കോരുത്തോട്, 10.30-മുണ്ടക്കയം, 11.30-പാറത്തോട്, 12.30-മണിമല, 1.30- കാഞ്ഞിരപ്പള്ളി.

*വാഴൂര്‍* 
വിതരണ കേന്ദ്രം-ബൈസെന്റിനറി സ്മാരക പാസ്റ്ററല്‍ സെന്റര്‍ നെടുംകുന്നം. 
രാവിലെ 8.00- ചിറക്കടവ്, 9.00-വാഴൂര്‍, 10.00-വെള്ളാവൂര്‍, 11.00-കങ്ങഴ, 12.00-കറുകച്ചാല്‍, 1.00-നെടുംകുന്നം 

*പാമ്പാടി*
വിതരണ കേന്ദ്രം- ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വെള്ളൂര്‍
രാവിലെ8.00- കിടങ്ങൂര്‍, 9.00-എലിക്കുളം, 10.00- അകലക്കുന്നം, 11.00-പള്ളിക്കത്തോട്, 12.00-മീനടം, 1.00-മണര്‍കാട്, 2.00-കൂരോപ്പട, 3.00-പാമ്പാടി.

*ളാലം*
വിതരണ കേന്ദ്രം-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ് പാലാ  
രാവിലെ 9.00-ഭരണങ്ങാനം, 10.00-കരൂര്‍, 11.00-കൊഴുവനാല്‍, 12.00-കടനാട്, 1.00-മീനച്ചില്‍, 2.00-മുത്തോലി

*മാടപ്പള്ളി*
വിതരണ കേന്ദ്രം- എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങനാശേരി
രാവിലെ 9.00-പായിപ്പാട്, 10.00-തൃക്കൊടിത്താനം, 11.00-വാകത്താനം, 12.00-മാടപ്പള്ളി, 1.00-വാഴപ്പള്ളി

*കടുത്തുരുത്തി*
വിതരണകേന്ദ്രം-സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടുത്തുരുത്തി.
രാവിലെ9.00-വെള്ളൂര്‍, 10.00-തലയോലപ്പറമ്പ്, 11.00-മുളക്കുളം, 12.00-ഞീഴൂര്‍, 1.00-കല്ലറ, 2.00-കടുത്തുരുത്തി

*വൈക്കം*
വിതരണ കേന്ദ്രം -ഗവണ്‍മെന്റ് ഗേള്‍സ് എച്ച്. എസ്.എസ് വൈക്കം 
രാവിലെ 8.00-ചെമ്പ്, 9.30-വെച്ചൂര്‍, 10.00-മറവന്തുരുത്ത്, 11.00-തലയാഴം, 11.30 ടിവി പുരം, 12.00-ഉദയനാപുരം

*ഏറ്റുമാനൂര്‍*
വിതരണ കേന്ദ്രം- സെന്റ് അലോഷ്യസ് എച്ച്.എസ്. അതിരമ്പുഴ 
രാവിലെ 8.00-തിരുവാര്‍പ്പ്, 9.00-കുമരകം, 10.00-അയ്മനം, 11.00-ആര്‍പ്പൂക്കര, 12.00-നീണ്ടൂര്‍, 1.00-അതിരമ്പുഴ

*ഉഴവൂര്‍*
വിതരണകേന്ദ്രം-ദേവമാതാ കോളേജ് ഓഡിറ്റോറിയം കുറവിലങ്ങാട്
രാവിലെ 9.00-വെളിയന്നൂര്‍, 9.45-കടപ്ലാമറ്റം, 10.15-രാമപുരം,11.30- കാണക്കാരി, 12.00-ഉഴവൂര്‍, 1.00-മാഞ്ഞൂര്‍, 1.30-മരങ്ങാട്ടുപിള്ളി, 3.00-കുറവിലങ്ങാട്

Post a Comment

0 Comments