Latest News
Loading...

രാജ്യമൊട്ടാകെ വൈ-ഫൈ സേവനം. ‘പിഎം-വാണി’ പദ്ധതി വരുന്നു



രാജ്യമൊട്ടാകെ വിപുലമായ തോതില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലൈസന്‍സ് ഫീസോ, പ്രത്യേക നിരക്കോ ഈടാക്കാതെ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാനാണ് അനുമതി. പബ്ലിക് ഡേറ്റ ഓഫീസുകള്‍ വഴി വൈ-ഫൈ സേവനം ലഭ്യമാക്കുകയാണ് പദ്ധതി.

പിഎം-വാണി എന്ന പേരില്‍ വൈ -ഫൈ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. പബ്ലിക് വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയ്‌സ് എന്നതാണ് പിഎം വാണിയുടെ പൂര്‍ണ രൂപം. രാജ്യത്ത് പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പബ്ലിക് ഡേറ്റ ഓഫീസുകളില്‍ നിന്ന് പ്രത്യേക ഫീസോ, രജിസ്‌ട്രേഷന്‍ നിരക്കോ ഇതിന് ഈടാക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്ത് നിരവധി പബ്ലിക് ഡേറ്റ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴിയാണ് സേവനം ലഭ്യമാക്കുക. 


വിപുലമായ തോതില്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു മന്ത്രി.

ലക്ഷദ്വീപിനെ കൊച്ചിയുമായി ബന്ധിപ്പിച്ച്‌ കൊണ്ട് സ്ബ്മറൈന്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ കണക്ടിവിറ്റി നടപ്പാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

Post a Comment

0 Comments