Latest News
Loading...

ജോസഫിന് കേരള കോണ്‍ഗ്രസ് എം എന്ന പേരുപയോഗിക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി.


പിജെ ജോസഫ് നേതൃത്വം നല്‍കുന്ന വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എം എന്ന പേരുപയോഗിക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി.

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നം അനുവദിച്ചിട്ടുള്ളത് അംഗീകരിച്ചുകൊണ്ടുള്ള വിധിയെ ചോദ്യംചെയ്ത് ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുന്‍ ഉത്തരവ് പറഞ്ഞ അതേ കോടതിയുടെ തിരുത്തല്‍ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

ഇതുപ്രകാരം കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം എന്ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് പേരുപയോഗിക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിയില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ ചെണ്ട ജോസഫ് വിഭാഗത്തിന്‍റെ പൊതുചിഹ്നമായി കണക്കാക്കാനുള്ള ഉത്തരവ് തുടരും.

പിജെ ജോസഫിന്‍റെ അംഗീകാരത്തോടെ ചെണ്ട ചിഹ്നമായി സ്വീകരിച്ചിട്ടുള്ളവര്‍ക്കാണ് ഈ ഉത്തരവ് ബാധകം. അതേസമയം ചാലിയാര്‍ പഞ്ചായത്തിലെ 1, 4 വാര്‍ഡുകളില്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തിന്‍റെ ചില സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇതേ ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. അവര്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല. ഇതോടെ പുതിയ ഹൈക്കോടതി ഉത്തരവ് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്.

കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം എന്ന പേരിലായിരുന്നു കഴിഞ്ഞദിവസം ചെണ്ട തങ്ങളുടെ പൊതുചിഹ്നമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്. ഇതിനെയാണ് ജോസ് കെ മാണി വിഭാഗം അതേ ബഞ്ചില്‍ല്‍തന്നെ ചോദ്യംചെയ്തത്.

അത് പാടില്ലെന്ന് കോടതി പറഞ്ഞുകഴിഞ്ഞതോടെ പിജെ ജോസഫിനോ അദ്ദേഹത്തിന്‍റ പാര്‍ട്ടിക്കോ കേരള കോണ്‍ഗ്രസ് എം എന്നോ കേരളാ കോണ്‍ഗ്രസ് എന്നോ ഉള്ള പേരുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

അതിനായി അദ്ദേഹത്തിന് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയോ മറ്റേതെങ്കിലും പാര്‍‍ട്ടിയില്‍ ലയിക്കുകയോ ചെയ്യേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ഷന്‍ കമ്മിഷന്‍റെയും കോടതിയുടെയും നിലവിലെ ഉത്തരവുകള്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments