Latest News
Loading...

കള്ള വോട്ട് ചെയ്യാനെത്തിയ ആൾ കസ്റ്റഡിയിൽ


ഇന്ന് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്തതിനു ഒരാളെ കസ്റ്റഡിയിലെടുത്തു.

  സുലൈമാനാണു  അറസ്റ്റിൽ ആയത്. 
തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ രാവിലെ വോട്ട് ചെയ്ത ഇദ്ദേഹം ഉടൻ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലംപറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു. 

സംശയം തോന്നിയ പോളിംഗ് ബൂത്തിന് സമീപമുണ്ടായിരുന്ന ഇതര പാർട്ടി പ്രവർത്തകർ ഇദ്ദേഹത്തോടു അന്വേഷിക്കുകയും ഇത് കണ്ടു എത്തിയ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ തീക്കോയി സെന്റ്‌ മേരിസ് സ്കൂളിൽ വോട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു.   തുടർന്ന് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments