Latest News
Loading...

"കോട്ടയം ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും"


ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നും പി.സി. ജോർജ് എം എൽ എ.  സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലന്നും വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും എൽ.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ നോക്കില്ലന്നും പി.സി ജോർജ് പറഞ്ഞു.

രാവിലെ ഒൻപതരയോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. കുറ്റിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. ഭാര്യ ഉഷാ , മരുമകൾ പാർവതി എന്നിവർക്കൊപമെത്തിയാണ് പി.സി. വോട്ട് ചെയ്തത്. കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.

ജില്ലാ പഞ്ചായത്തിലേയ്ക്ക് മൽസരിക്കുന്ന മകൻ ഷോൺ ജോർജിന് പാറത്തോട്ടിലായിരുന്നു വോട്ട്.

Post a Comment

0 Comments