Latest News
Loading...

ആഘോഷങ്ങളില്ലാതെ പാലാ ജൂബിലി


പാലാക്കാരുടെ ആഘോഷമായ പാല ജൂബിലി ഇത്തവണ ആഘോഷങ്ങളില്ലാതെ കൊടിയിറങ്ങി. കോവി ഡ് പശ്ചാത്തലത്തിൽ എല്ലാ വിധ പരിപാടികളും ഒഴിവാക്കിയായിരുന്നു ജൂബിലിത്തിരുന്നാൾ . കോവിഡ് മാനദണ്‌ഡങ്ങൾ പാലിച്ച് നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കു ചേർന്നു.

രാവിലെ 8 ന് നടന്ന വി.കുർബാനയ്ക്ക് സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ കാർമികനായിരുന്നു. തുടർന്ന് ബൈബിൾ പാരായണം നടന്നു. 

മുൻവർഷങ്ങളിൽ പാലാ നഗരത്തെ ആവേശം കൊള്ളിച്ച ബൈബിൾ ടാബ്ലോ മൽസരവും ടൂവീലർ ഫാൻസി ഡ്രസ് മൽസരവും ഇത്തവണ ഒഴിവാക്കി. തിരുനാൾ ദിനങ്ങളിൽ നഗരം കൊടി തോരണങ്ങളാലും ദീപ പ്രഭയാലും അലംകൃതമാകുന്നതും ഇത്തവണ ഉണ്ടായില്ല. 

വൈകുന്നേരം 5.15 ന് നടന്ന സുറിയാനി കൂർ ബാനയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. പകൽ സമയങ്ങളിൽ തിരക്ക് കുറവായിരുന്നുവെങ്കിലും രാത്രിയോടെ കൂടുതൽ പേർ കുരിശു പള്ളിയിലേയ്കെത്തി. 

Post a Comment

0 Comments