പാലാ നഗരസഭയില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു


പാലാ നഗരസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന അംഗമായ ജോസ് എടേട്ടാണ് മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കെടുത്തത്. 

രാവിലെ 10ന് നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ വി.വി ഭാസ്‌കരന്‍ വരണാദികാരിയായിരുന്നു. നഗരസഭാ വാര്‍ഡ് ക്രമനമ്പര്‍ അനുസരിച്ച് മറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി. 

സത്യപ്രതിജ്ഞാ ചടങ്ങിനെ തുടര്‍ന്ന് ആദ്യ കൗണ്‍സില്‍ യോഗവും നടന്നു. യോഗത്തിന് ജോസ് എടേട്ട് അധ്യക്ഷത വഹിച്ചു.