Latest News
Loading...

യുഡിഎഫ് ഉജ്ജ്വല വിജയം നേടും: കുര്യാക്കോസ് പടവൻ


നഗരസഭയിലെ ജനവികാരം യുഡിഎഫ് അനുകൂലം എന്ന് കുര്യാക്കോസ് പടവൻ. ജനങ്ങൾ ആവേശത്തോടെ വോട്ടു ചെയ്തത് യുഡിഎഫ് ഉജ്ജ്വല വിജയം കരസ്ഥമാക്കും എന്നതിന് കൃത്യമായ സൂചനയാണ്. രാഷ്ട്രീയ നിലപാടുകളുടെ വിലയിരുത്തലാണ് ജനങ്ങൾ നടത്തിയത്. 

ഐക്യയ ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായി ഉള്ള പ്രവർത്തനം ജനങ്ങൾ ഏറ്റെടുത്തു. കോവിഡ് ഭീതി പോലും അവഗണിച്ചാണ് ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തിയത്. രാഷ്ട്രീയ മാന്യത നിലനിർത്തിക്കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ധാർമികതയുടെ വിജയം ആയിരിക്കും യുഡിഎഫിന് ലഭിക്കുക എന്നും കുര്യാക്കോസ് പടവൻ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments