Latest News
Loading...

ഉമ്മന്‍ചാണ്ടി പാലാ ബിഷ്പ്‌സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലായില്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനുമായും അദ്ദേഹം ആശയവിനിമയം നടത്തി. രാവിലെ പതിനൊന്നരയോടെയാണ് ഉമ്മന്‍ചാണ്ടി പാലായിലെത്തിയത്. 

പാലാ മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനത്തിനായാണ് ഉമ്മന്‍ചാണ്ടി പാലായിലെത്തിയത്. കെസി ജോസഫ് എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലായിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചിരുന്നു.

Post a Comment

0 Comments