രാമപുരത്ത് യു.ഡി.എഫിന്റെ വൻമരങ്ങൾ കടപുഴകി.

യു.ഡി.എഫ് - 8
കേ ,കോൺ .(എം)- 5,
സ്വതന്ത്രർ - 2
ബി.ജെ.പി. 3

രാമപുരം: രാമപുരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യു.ഡി.എഫിന് 8 സീറ്റ് കിട്ടി.എൽ.ഡി.എഫിൽ കേ.കോൺ.(എം) 5 സീറ്റ് നേടി: ബി.ജെ.പി.മൂന്നും രണ്ട് സ്വതന്ത്രരും വിജയിച്ചു.
കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷൻ  സ്ഥാനാർത്ഥിയുമായ ബിജു പുന്നത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മോളിപീറ്റർ, മുൻ മണ്ഡലം പ്രസിഡണ്ട് ഡി.പ്രസാദ്, യു.ഡി.എഫ് പാനലിനെ നയിച്ച സഹകരണ ബാങ്ക് പ്രസിഡണ്ട് വി.എ.ജോസ് (ഏപ്പച്ചൻ) ഉഴുന്നാലിൽ എന്നിവർ പരാജയപ്പെട്ടു.
ഇവിടെ ജില്ലാ പഞ്ചായത്തും, മൂന്ന് ബ്ലോക്ക്‌ പഞ്ചായത്ത് സീറ്റും വലിയ ഭൂരിപക്ഷത്തിൽ കേ: കോൺ.(എം) എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നേടിയെങ്കിലും ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫിന് മുന്നേറാനായില്ല.
മുൻ പഞ്ചായത്ത് പ്രസിഡണ്ടും കേരള കോൺഗ്രസ് നേതാവുമായ ബൈജു ജോൺ പുതിയിടത്തുചാലിൽ പഴമല ബ്ലോക്ക് ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.