നിര്‍മ്മല ജിമ്മി കോട്ടയം ജി​ല്ല ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്രസിഡന്റ്

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡന്റായി
നിര്‍മ്മല ജിമ്മി ( കേരള കോണ്‍ഗ്രസ് എം.) തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. കുറവിലങ്ങാട് ഡിവിഷനില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍മ്മലക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി രാധ വി നായര്‍ക്ക് 7 വോട്ടും ലഭിച്ചു. ജനപക്ഷം അംഗം വോട്ട് ചെയ്തില്ല.

2010-15 കാ​ല​യ​ള​വി​ല്‍ ഒ​രു ടേ​മി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന നി​ര്‍മ​ല, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍, കേ​ര​ള സ്‌​റ്റേ​റ്റ് ഹാ​ന്‍ഡി​കാ​പ്പ്ഡ് വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍, പാ​ലാ അ​ര്‍ബ​ന്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് മെം​ബ​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റ വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റാ​ണ്.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ കൂ​ടു​ത​ല്‍ സീ​റ്റു​ണ്ടാ​യി​ട്ടും ​ജോ​സ്​ വി​ഭാ​ഗ​ത്തി​ന്​ പ്ര​സി​ഡ​ന്‍​റ്​ പ​ദം ന​ല്‍​കാ​നു​ള്ള സി.​പി.​എം തീ​രു​മാ​നം. സി.​പി.​എ​മ്മി​ലെ ടി.​എ​സ്. ശ​ര​ത്താ​കും വൈ​സ് പ്ര​സി​ഡ​ന്‍​റ്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം പ​ങ്കി​ടാ​നാ​ണ്​ എ​ല്‍.​ഡി.​എ​ഫി​ലെ ധാ​ര​ണ. ര​ണ്ടു​വ​ര്‍ഷം വീ​തം കേ​ര​ള കോ​ണ്‍ഗ്ര​സും സി.​പി.​എ​മ്മും ഒ​രു​വ​ര്‍ഷം സി.​പി.​ഐ​യു​ടെ പ്ര​തി​നി​ധി​യും പ്ര​സി​ഡ​ന്‍​റാ​കും. വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​ന​വും സ​മാ​ന​രീ​തി​യി​ല്‍ പ​ങ്കി​ടും. പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​നം ആ​ദ്യ ര​ണ്ടു വ​ര്‍ഷം കേ​ര​ള കോ​ണ്‍സ്രി​നും തു​ട​ര്‍ന്ന്​ ര​ണ്ടു​വ​ര്‍ഷം സി.​പി.​എ​മ്മി​നും അ​വ​സാ​ന വ​ര്‍ഷം സി.​പി.​ഐ​ക്കു​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ആ​ദ്യ ര​ണ്ടു വ​ര്‍ഷം സി.​പി.​എം, തു​ട​ര്‍ന്നു​ള്ള ഒ​രു വ​ര്‍ഷം സി.​പി.​ഐ, അ​വ​സാ​ന ര​ണ്ടു​വ​ര്‍ഷം കേ​ര​ള കോ​ണ്‍ഗ്ര​സ് എ​ന്ന രീ​തി​യി​ലാ​ണ് തീരുമാനം .