പാലാ അൽഫോൻസാ കോളേജ് മികച്ച എൻ സി സി സബ് യൂണിറ്റ്

.
പാലാ : ഫൈവ് കേരള ഗേൾസ് ബറ്റാലിയൻ ചങ്ങനാശ്ശേരിയിലെ ഏറ്റവും മികച്ച എൻസിസി സബ് യൂണിറ്റായി പാലാ അൽഫോൻസാ കോളേജ് തിരഞ്ഞെടുക്കപ്പെട്ടു. 

എൻ സി സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാർ എൻ വി, ഫൈവ് കേരള ഗേൾസ് ബെറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സതീഷ് കുമാർ കൺവർ എന്നിവർ അൽഫോൻസാ കോളേജ് സന്ദർശിക്കുകയും മെമ്മന്റോ നൽകുകയും കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ തെരേസ്  മടക്കകുഴി ഉപഹാരം ഏറ്റുവാങ്ങുകയും ചെയ്തു. എ എൻ ഓ ലഫ്റ്റനന്റ് അനു ജോസിനെ നേതൃത്വത്തിൽ കേഡറ്റുകൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളെ ഏവരും അഭിനന്ദിക്കുകയും ചെയ്തു.