മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ


പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

(പി.ആർ.ഒ/39/1301/2020)

ക്രിസ്മസ് അവധി ഡിസംബർ 17 മുതൽ 28 വരെ

ക്രിസ്മസ് അവധിക്കായി കോളേജുകൾ ഡിസംബർ 17ന് അടയ്ക്കും. ഡിസംബർ 28ന് തുറക്കും.

(പി.ആർ.ഒ/39/1302/2020)

എം.ജി. സർവകലാശാല ബിരുദപ്രവേശനം;

ഓപ്ഷൻ രജിസ്‌ട്രേഷൻ ഡിസംബർ 17 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കും ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന പ്രോഗ്രാമുകളിലേക്കും ബി.വോക് പ്രോഗ്രാമിലേക്കും ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഡിസംബർ 17ന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ ഓപ്ഷനുകൾ പുതുക്കാം. നിലവിലെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കി നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. ഫൈനൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തി പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

സർവകലാശാല തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് കോളേജുകളിൽ പ്രവേശനം നടക്കും. കോളേജുകൾ ഡിസംബർ 23നകം പ്രവേശന നടപടികൾ പൂർത്തീകരിക്കണം. ഡിസംബർ 23ന് പ്രവേശന നടപടികൾ അവസാനിക്കും.

(പി.ആർ.ഒ/39/1303/2020)

 

 

എം.ജി. സർവകലാശാല പി.ജി. പ്രവേശനം;

ഇന്ന് (ഡിസംബർ 15) കൺഫേം ചെയ്യണം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക്‌ കീഴിലുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒന്നാം അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് (ഡിസംബർ 15) വൈകീട്ട് നാലിനകം പ്രവേശനം കൺഫേം ചെയ്യണം. കൺഫേം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. തുടർ അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

(പി.ആർ.ഒ/39/1304/2020)

എം.ജി. ബി.എഡ്.; എസ്.സി., എസ്.ടി.

പ്രത്യേക അലോട്ട്‌മെൻറിന്‌ രജിസ്‌ട്രേഷൻ ഇന്നുകൂടി (ഡിസംബർ 15)

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബി.എഡ്. പ്രവേശനത്തിന്‌ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റിനായി ഇന്നുകൂടി (ഡിസംബർ 15) ഓൺലൈനായി ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചശേഷം റദ്ദായിപ്പോയവർക്കും നിശ്ചിതസമയത്ത് പ്രവേശനം നേടാത്തവർക്കുമായാണ് പ്രത്യേക അലോട്ട്‌മെന്റ്. സ്ഥിരപ്രവേശനം എടുത്തവർ ഒന്നാം പ്രത്യേക അലോട്ട്‌മെന്റിൽ അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്‌മെന്റിൽ നിർബന്ധമായും പ്രവേശനമെടുക്കണം. മുൻ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. സ്ഥിരപ്രവേശനം എടുത്തവർ ശ്രദ്ധിച്ചുമാത്രം ഒന്നാം പ്രത്യേക അലോട്ട്‌മെന്റിൽ ഓപ്ഷൻ നൽകുക.

(പി.ആർ.ഒ/39/1305/2020)

പുതുക്കിയ പരീക്ഷ തീയതി

ഡിസംബർ നാല്, ഏഴ്, ഒൻപത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഡിസംബർ 18, 21, 23 തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ (വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ). പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/1306/2020)

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ്.സി. വിഭാഗത്തിൽ നാലും എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഡിസംബർ 17ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 0481-2731037, 7907460611. എം.ജി. സർവകലാശാല അംഗീകരിച്ച ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി., ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായുള്ള ബിരുദമാണ് യോഗ്യത.

(പി.ആർ.ഒ/39/1307/2020)

വൈവാവോസി

2019 നവംബറിൽ നടന്ന എം.ബി.എ. ഓഫ് കാമ്പസ് പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയം/വൈവാവോസി പരീക്ഷകൾ ഡിസംബർ 21, 22 തീയതികളിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നടക്കും. പരീക്ഷയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്ത വിദ്യാർഥികൾ ഡിസംബർ 18നകം eb-ar11@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം. മൂല്യനിർണയത്തിനായി പ്രോജക്ട് sibyzac@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.

(പി.ആർ.ഒ/39/1308/2020)

ഗസ്റ്റ് അധ്യാപക പാനൽ; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) പ്രോഗ്രാമുകളിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: യു.ജി.സി. മാനദണ്ഡപ്രകാരം. യോഗ്യരായവർ യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന രേഖകളും ബയോഡേറ്റയും സഹിതം ഡിസംബർ 31ന് വൈകീട്ട് 4.30നകം sirp@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731040.

(പി.ആർ.ഒ/39/1309/2020)