Latest News
Loading...

എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍. പരീക്ഷാ തീയതി

എം.എ. സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 28ന് സ്‌പോട് അഡ്മിഷൻ നടത്തും. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28ന് വൈകീട്ട് നാലിനകം സ്‌കൂൾ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 - 2731039.

(പി.ആർ.ഒ/39/1315/2020)

ഗസ്റ്റ് അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസിൽ എം.പി.ഇ.എസ്. പ്രോഗ്രാമിൽ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ രേഖകളുമായി ഡിസംബർ 23ന് രാവിലെ 11ന് വോക്-ഇൻ-ഇന്റർവ്യൂവിനായി സ്‌കൂൾ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732368, 9447006946.

(പി.ആർ.ഒ/39/1316/2020)

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേണൻസ് പരീക്ഷകൾ ജനുവരി ആറിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 29 വരെയും 710 രൂപ പിഴയോടെ ഡിസംബർ 30 വരെയും 1160 രൂപ സൂപ്പർഫൈനോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം.

(പി.ആർ.ഒ/39/1317/2020)