മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് ക്രൂരത

നായയെ കെട്ടിവലിച്ച ക്രൂരസംഭവത്തിന് പിന്നാലെ മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കളുടെ ക്രൂരത. തീക്കോയി ഒറ്റയിട്ടിയിലാണ് സംഭവം. റോഡരുകില്‍ കെട്ടിയിരുന്ന പോത്തിനെയാണ് മോഷ്ടിച്ചത്. അവശനിലയിലായ പോത്തിനെ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

കശാപ്പിന് കൊണ്ട് വന്ന പോത്തിനെയാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്. വെള്ളാതോട്ടത്തില്‍ ജോജിയുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു പോത്ത്. ഒറ്റയാട്ടി ടൗണിന് സമീപം റോഡരുകില്‍ കെട്ടിയിരുന പോത്തിനെ പുലര്‍ച്ചയാണ് കടത്തികൊണ്ട് പോകാന്‍ ശ്രമം നടന്നത്. വാഹനത്തില്‍ കയറാതിരുന്ന പോത്തിനെ വാഹനത്തില്‍ കെട്ടിവലിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ നിഗമനം. 

അരകിലോമിറ്ററോളം ദൂരം വാഹനത്തില്‍ കെട്ടിവലിച്ച ശേഷം പോത്തിനെ റോഡരുകില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. റോഡിലുരഞ്ഞ് ഉരുവിന്റെ കൈകാലുകള്‍ തകരുകയും കഴുത്തിനോട് ചേര്‍ന് തുളയുകയും ചെയ്തു. റോഡിലൂടെ ഒഴുകിയ ചോര നാട്ടുകാര്‍ കഴുകി കളയുകയായിരുന്നു. പോത്ത് വാഹനത്തില്‍ കയറാതിതിരുന്നതിന്നാല്‍ പതിവഴിയില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യത. 

പോത്തിനെ കെട്ടിവലിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവയില്‍ നായയെ കാറില്‍ കെട്ടിവലിച്ച െ്രെഡവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീണ്ടും മനസക്ഷി മരവിക്കുന്ന മറ്റൊരു ക്രൂരതയാണ് ഒറ്റയീട്ടിയില്‍ ഉണ്ടായത്.