ഹെൻറി ബേക്കർ കോളേജിൽ കാലാവസ്ഥാ മാപനാലയം

മേലുകാവ്: കാലാവസ്ഥാപഠനത്തിനും പ്രകൃതി സംരക്ഷണത്തിനും സഹായകരമാകും വിധം മേലുകാവ് ഹെൻറി ബേക്കൽ കോളേജിൽ സ്ഥാപിച്ച് കാലാവസ്ഥാ മാപനാലയത്തിന്റെ ഉദ്ഘാടനം സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ, വി.എസ്. ഫ്രാൻസിസ് തിരുമേനി നിർവ്വഹിച്ചു.

മീനച്ചിലാറിന്റെ ജലനിരപ്പിനെക്കുറിച്ച് അറിയുന്നതിനും വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അന്തരീക്ഷ മർദ്ദം, മഴയുടെ തോത്, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ, ഊഷ്മാവ് എന്നിവയുടെ അളവുകൾ ഓട്ടോമാറ്റിക് സെൻസറിങ്ങ് സംവിധാനം വഴി സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളിൽ പ്രത്യേകിച്ച് പഞ്ചായത്ത്, കളക്ടറേറ്റ്, പോലീസ് ദുരന്തനിവാരണ വിഭാഗം എന്നീ ഓഫീസുകൾക്കു പുറമെ മറ്റു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലും കാലാവസ്ഥാ മാപനാലയ സംവിധാനം വഴി അനുദിനം വിവരങ്ങൾ എത്തിച്ചു കൊടുക്കപ്പെടുവാനും ഈ നൂതന സംരംഭത്തിനു സാധിക്കുന്നതാണ്. കാലാവസ്ഥാ മാപനാലയ സംവിധാനമുള്ള കേരളത്തിലെ ആദ്യ ക്യാമ്പസും ഹെൻറി ബേക്കർ കോളേജിന്റെതാണ്. 

മാറമ്പള്ളി എം.ഇ.എസ് കോളേജ് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്
വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന കോളേജിന്റെ കാര്യക്ഷമവും അഭിനന്ദനീയവുമായ നേട്ടമാണിതെന്നു പ്രിൻസിപ്പാൾ ഡോ. ഗിരീഷ്കുമാർ ജി.എസ് അറിയിച്ചു.