കോവിഡ് പടര്‍ന്ന് മരിയസദനം. അടിയന്തിര യോഗം ചേര്‍ന്നു.

കടുത്ത ആശങ്ക ഉയര്‍ത്തി പാലാ നഗരസഭയില്‍  കോവിഡ് അതിവേഗം വ്യാപിക്കുന്നു. നാനൂറോളം പേര്‍ക്കാണ് 2 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 99 ശതമാനവും അഭയകേന്ദ്രമായ പാലാ മരിയസദനത്തിലാണ്. 

ചുരുങ്ങിയ ദിവസം കൊണ്ടാണ് പാലായില്‍ കോവിഡ് രോഗികളുടെ എണ്ണം നാനൂറിലധികമായത്. ഇന്നലെ ആരോഗ്യവകുപ്പിന്റെ കണക്കില്‍ മാത്രം 297 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലാ മരിയ സദനത്തിലെ നാനൂറോളം അന്തേവാസികള്‍ക്കണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 430 അന്തേവാസികളാണ് ഇവിടെ ആകെ ഉള്ളത്. 

ഇതുവരെ രണ്ട് അന്തേവാസികളാണ് മരണപെടുകയും ചെയ്തത്. പാലാ നഗരസഭക്ക് പുറമെ മുത്തോലി, ഉള്ളനാട്, ഭരണങ്ങാനം, മിനച്ചില്‍ എന്നിവിടങ്ങളില്ലൊം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. 

മരിയ സദനത്തിലെ ഗുരുതര സ്ഥിതി കണക്കിലെടുത്ത് കൂടിയാണ് അടിയന്തര യോഗം ചേര്‍ന്നത്. മാനസിക വെല്ല വിളി നേരിടുന്നവരാണ് അന്തേവാസികളിലധികവും. മരിയ സദനത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംദിക്കുവാന്‍ യോഗത്തില്‍ തിരുമാനമെടുത്തു. ജനറല്‍ ആശുപത്രിയില്‍ അധികമായി ഒരു കോവിഡ് കെയര്‍ വാര്‍ഡ് കൂടി തുറക്കും. ആവശ്യത്തിന്ന് ജീവനക്കാരെയും അനുവദിക്കും.

ജോസ് കെ മാണി എംപി, തഹസില്‍ദാര്‍ വിഎം അഷറഫ്, കൗണ്‍സിലര്‍മാരായ ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പില്‍, ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജന്‍, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജനമൈത്രി പൊലിസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.