മരിയ സദനത്തിലെ ഒരു അന്തേവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു.

 

പാലാ മരിയസദനത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 
തിരുവനന്തപുരം സ്വദേശിയായ ജോയി മത്തായി (84) യാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 

വിവിധ രോഗങ്ങളാൽ വലയുന്നവരാണ് മരിയ സദനിലെ മിക്ക അന്തേവാസികളും. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇവരുടെ ചികിത്സയും വെല്ലുവിളിയാണ്.  416 അന്തേവാസികളിൽ ഭൂരിഭാഗം പേർക്കും രോഗമുണ്ടായി. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. 

അതേസമയം, പാലാ മരിയ സദനത്തിലെ കോവിഡ് 19 സാഹചര്യം നിയന്ത്രണ വിധേയമായതായി ഡയറക്ടർ സന്തോഷ് അറിയിച്ചു. ഭൂരിഭാഗം അന്തേവാസികൾക്കും രോഗം ബാധിച്ചതോടെ ദൈനംദിന കാര്യങ്ങൾക്കയി ആളുകൾ സഹായിക്കണമെന്ന് വാർഡ് കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ അഭ്യർത്ഥിച്ചു.

മരിയ സദനത്തിനിപ്പോൾ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്ന് വാർഡ് കൗൺസിലർ ബൈജു കൊലപറമ്പിൽ പറഞു. ഭക്ഷണം ഇവിടെ തന്നെ പാചകം ചെയ്തിരുന്നെങ്കിലും ഭൂരിഭാഗവും രോഗികളായതോടെ പുറത്ത് നിന്ന് ഭക്ഷണം എത്തിക്കുകയാണ് . മുണ്ടാങ്കൽ ഇടവക, വ്യാപാരികൾ, മറ്റ് അഭ്യുദയ കാംക്ഷികൾ  എനിവരുടെയൊക്കെ സഹായം കൊണ്ടാണ് ദൈനം ദിന കാര്യങ്ങൾ നടക്കുനത്.

PPE കിറ്റ് ധരിച്ച് 30 സനദ്ധ പ്രവർത്തകർ, ആരോഗ്യപെർത്തകർ എന്നിവരുടെ സേവനം മരിയ സദനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. സാധിക്കുനവർ മരിയ സദനം അക്കൗണ്ടിലേക്ക് കഴിയുന്ന സഹായം നൽകണമെന്നും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. ജനറൽ അശുപത്രിയുടെ നേതൃത്വതിൽ മിനി ഹോസ്പിറ്റൽ മരിയ സദനത്തിൻ പ്രവർത്തനമാരംഭിക്കുമെന്നം ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.

Bank: Federal Bank
Branch: Pala
Name : Mariyasadanam
A/C : 10970200012054
IFSC: FDRL0001097