മഞ്ചു ബിജു കേ.കോൺ.(എം)കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.


കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേ.കോൺ.(എം)-ലെ മഞ്ചു ബിജു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വളളിച്ചിറ അല്ലപ്പാറ 9 -)o വാർഡിൽ നിന്നുമാണ് മഞ്ചു വിജയിച്ചത്: എൽ.ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വർഷവും കേ.കോൺ.(എം)നായിരിക്കും പ്രസിഡണ്ട് പദവി.രണ്ട് വർഷം സി.പി.എം ന് പ്രസിഡണ്ട് പദവി ലഭിക്കും.

വൈസ് പ്രസിഡണ്ട് പദവികേ.കോൺ.(എം) സി.പി.എം കക്ഷികൾ പങ്കുവയ്ക്കും . കുടക്കച്ചിറ വാർഡിൽ നിന്നും വിജയിച്ച ഇടതു സ്വ.സീനാ ജോണാണ് വൈസ് പ്രസിഡണ്ട്.