പാലായിൽ എൽ.ഡി.എഫ് മുന്നേറ്റം.കേരള കോൺ.(എം)

പാലാ: പാലാ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് മേൽക്കൈ നേടിയതായി കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം നേതൃയോഗം വിലയിരുത്തി.
പാലാ നഗരസഭയും പാലാമണ്ഡലത്തിൽ ഉൾപ്പെടുന്ന ളാലം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫ് പിടിച്ചെടുത്തു.

കേ.കോൺ. (എം) നേതാക്കളായ
മുൻ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതിയിടത്തുചാലിൽ ഉഴവൂരും, റൂബി ജോസ് ളാലത്തും ബ്ലോക്ക് പഞ്ചായത്ത് പ്രസി സണ്ടുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഉഴവൂരും, ളാലത്തും ബ്ലോക്കുകളിൽ കേ.കോൺ.(എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്.
തലനാട്, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണം നേടി. ഭരണങ്ങാനത്ത് നറുക്കെടുപ്പിലാണ് യു.ഡി.എഫ് നേടിയത്.

മറ്റിടങ്ങളിൽ സ്വതന്ത്രരെ പിടിച്ചാണ് യു.ഡി.എഫ് അധികാരം പിടിച്ചത്.മത്തോലിയിൽ കോൺഗ്രസ് സഹകരണത്തിലാണ് ബി.ജെ.പി വിജയിച്ചത്. ബി.ജെ.പിയിലേയ്ക്ക് ഉള്ള റിക്രൂട്ടിംഗ് പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുകയാണ് എന്ന് കേ.കോൺഗ്രസ് യോഗം ആരോപിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 10000 വോട്ടിന്റെ മേൽ കൈയ്യാണ് കേ .കോൺ (എം) എൽ.ഡി.എഫ് മുന്നണിക്ക് ലഭിച്ചത്.

യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, .നഗരസഭാദ്ധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ,തോമസ് ആന്റണി, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലം പറമ്പിൽ ' അഡ്വ.ജയ്മോൻ പരിപ്പീറ്റത്തോട്ട്, ടോബിൻ കണ്ടനാട്ട്, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.