Latest News
Loading...

എൽ.ഡി.എഫ് പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു.


തിടനാട് : വ്യാഴാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫ് സ്ഥാനാർഥിയെയും,ഡി.വൈ.എഫ് ഐ പ്രവർത്തകരെയും കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരെ എൽ.ഡി.എഫ് വാരിയനിക്കാട് ബ്രാഞ്ച് കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് യോഗം ഉദ്‌ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീറിങ് കമിറ്റി അംഗം ജോർജ്കുട്ടി അഗസ്തി, നിയോജക മണ്ഡലം പ്രസിഡന്റ്‌ സാജൻ കുന്നത്ത്,മണ്ഡലം പ്രസിഡന്റ്‌ ജോസഫ് ജോർജ് വെളുക്കുന്നേൽ, 

സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ജെക്കബ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.എ ബിജു അദ്യക്ഷത വഹിച്ച യോഗത്തിൽ അബേഷ് അലോഷ്യസ് സ്വാഗതവും,ആൽബിൻ മാത്യു നന്ദിയും പറഞ്ഞു.