കുഴുമ്പള്ളിയില്‍ പത്തോളം പേര്‍ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു


പൂഞ്ഞാര്‍ പാതാമ്പുഴ കുഴുമ്പള്ളി ഭാഗത്ത് പത്തോളം പേര്‍ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു. ഈച്ചയുടെ കുത്തേറ്റ അഞ്ചു പേര്‍ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കുഴുമ്പള്ളി വെട്ടത്തു ടോമിയുടെ പുരയിടത്തിലെ അഞ്ഞിലിമരത്തില്‍ കൂടു കൂട്ടിയിരുന്ന പെരുംതേനീച്ചകൂട് പരുന്ത് കൊത്തി ഇളക്കിയതാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.