തീക്കോയിൽ കവിതാ രാജീവ്‌ വൈസ് പ്രസിഡന്റ്‌


തീക്കോയി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിലെ കവിതാ രാജീവ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റയീട്ടി വാർഡിൽ നിന്നുള്ള പ്രതിനിധിയാണ്. 
യു ഡി എഫ് ലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് വൈസ് പ്രസിഡന്റ്‌ സ്ഥാനം. അവസാന രണ്ടര വർഷം കോൺഗ്രസ്സിലെ മാജി തോമസ് നെല്ലുവേലിൽ വൈസ് പ്രസിഡന്റാവും.