പാലായില്‍ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാര്‍ഥിയാകും: ജോസഫ്


പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ.ജോസഫ്. സീറ്റ് ജോസഫ് വിഭാഗം വിട്ടുനല്‍കും, എന്‍സിപിയായി തന്നെ മല്‍സരിക്കും. തൊടുപുഴ നഗരസഭ ഒരുവര്‍ഷത്തിനകം തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു.

എല്‍ഡിഎഫ് വിടാന്‍ എന്‍സിപി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പീതാംബരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ മുന്നണി വിട്ട് യുഡിഎഫില്‍ പോകാന്‍ ധാരണയായിട്ടുണ്ട്. ദേശീയ തലത്തില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാല്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇടതുമുന്നണിയില്‍ തന്നെ തുടരുനെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ നേരത്തെതന്നെ തീരുമാനമായിട്ടുണ്ടെന്നും പിജെ ജോസഫ് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.