ആന്റോ പടിഞ്ഞാറേക്കരയ്ക്ക് ആശംസ നേരാൻ ജോസ് .കെ .മാണിയും.

പാലാ: നഗരസഭയിലെ പ്രഥമ എൽ.ഡി.എഫ് നായകനായ കേരള കോൺഗ്രസ് (എം) ലെ ആന്റോ പടിഞ്ഞാറേക്കരയുടെ വിജയത്തിൽ സന്തോഷം പങ്കിടുവാനും ആശംസ നേരുവാനും കേരള കോൺഗ്രസ് (എം) ചെയർമാൻ കൂടിയായ ജോസ്.കെ.മാണി നഗരസഭാ കൗൺസിൽ ഹാളിൽ എത്തി.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ആന്റോയെ വെള്ളയും ചുവപ്പും ചേർന്ന ഷാൾ അണിയിച്ചാണ് ജോസ്.കെ.മാണി അഭിനന്ദനം അറിയിച്ചത്.തുടർന്ന് ആശംസ അറിയിച്ച് പ്രസംഗിക്കുകയും ചെയ്തു.

നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബിജു പാലു പടവൻ, ജയ്സൺമാന്തോട്ടം, ജോർജ്കുട്ടി ചെറുവള്ളി എന്നിവരോടൊപ്പo
കൗൺസിൽ ഹാളിലെത്തിയ ജോസ്.കെ.മാണിയെ മുൻ നഗരസഭാദ്ധ്യക്ഷമാരായ ലീന സണ്ണി, ബിജി ജോ ജോ ,കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കെ.എം.മാണിയുടെയും പിതാവായ മുൻ നഗരസഭാ ദ്ധ്യക്ഷൻ ജോസ് പടിഞ്ഞാറേക്കരയുടെയും കല്ലറകളിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് ആന്റോ ജോസ്പടിഞ്ഞാറേക്കര നഗരസഭാദ്ധ്യക്ഷന്റെ ചുമതല ഏറ്റത്.