Latest News
Loading...

കെ.എം. മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ജോസ് കെ. മാണി

പാലാ: കേരള കോണ്‍ഗ്രസ് (എം) വിജയം കെ.എം. മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ജോസ് കെ. മാണി എംപി. ജനങ്ങള്‍ ഇടതുപക്ഷത്തോട് ഒപ്പമാണെന്നും ജോസ് കെ. മാണി പറഞ്ഞു. യഥാര്‍ഥ കേരള കോണ്‍ഗ്രസ് (എം) ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു, കോടതി പറഞ്ഞു. ഇപ്പോള്‍ ജനങ്ങളും പറഞ്ഞു. കെ.എം. മാണിയോടുള്ള സ്‌നേഹമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും മാണിസാറിന്റൊ രാഷ്ട്രീയത്തെയും ഇല്ലായ്മ ചെയ്യുവാനാണ് എതിരാളികള്‍ ശ്രമിച്ചതെന്നും ജോസ് കെ. മാണി ആരോപിച്ചു.