ജനപക്ഷം എൽ ഡി എഫിന് പ്രത്യുപകാരം നൽകി:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലും, ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിലും നടന്ന ജനപക്ഷ - എൽ ഡി എഫ് വോട്ട് രഹസ്യ ധാരണയുടെ പ്രത്യുപകാരമായാണ് പൂഞ്ഞാർ തെക്കേകരയിൽ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനപക്ഷം  ഇടത് പക്ഷത്തിന് വോട്ട് ചെയ്തതെന്ന് ഡിസിസി 
ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര പറഞ്ഞു.

 കെ എം മാണിയെയും മകനെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ വോട്ട് നേടി വൈസ് പ്രസിഡന്റ് സ്ഥാനം നേടിയ കേരള കോൺഗ്രസ്സ് എം പ്രതിനിധിക്ക് തൽസ്ഥാനത്തിരിക്കാൻ ലജ്ജയില്ലേയെന്നും  അഡ്വ ജോമോൻ ഐക്കര ചോദിച്ചു