ഗൂഗിള്‍ ലോകമെമ്പാടും പണിമുടക്കിജിമെയില്‍ ഉള്‍പ്പെടെയുള്ള ഗൂഗിള്‍ സേവനങ്ങള്‍ വീണ്ടും ലഭ്യമല്ലാതായി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നിലച്ചു. സേവനങ്ങള്‍ പിന്നീട് പുനസ്ഥാപിച്ചു. 

ജിമെയിലും ഗൂഗിള്‍ ഡ്രെൈവും ഹാങ് ഔട്ടും ഉള്‍പ്പെടെ മിക്ക സേവനങ്ങളും തടസ്സപ്പെട്ടു. ഇത് ലോകമെമ്ബാടുമുള്ള ഉപയോക്താക്കളെ ബാധിക്കുന്നുവെന്നും ഡൌണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് സ്ഥിരീകരിച്ചു.

കഴിഞ്ഞമാസവും സമാനമായ തകരാര്‍ റിപ്പോര്‍ട് ചെയ്തിരുന്നു. അന്ന് യൂട്യൂബിനായിരുന്നു തടസ്സം നേരിട്ടത്.