കഞ്ചാവുമായി അതിഥി തൊഴിലാളിയായ യുവാവ് പിടിയില്‍


ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 1.050 കിലോ കഞ്ചാവുമാമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിലായി. ഈരാറ്റുപേട്ടയില്‍ വാടകയക്കു താമസിച്ചു വന്നിരുന്ന ബംഗാള്‍ സ്വദേശിയായ അസ്സര്‍ അലി മകന്‍ അബ്ദുള്‍ സത്താര്‍ (25) ആണ് അറസ്റ്റിലായത്. 

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന എക്‌സൈസ് ഷാഡോ പാര്‍ട്ടി ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാള്‍ ഗഞ്ചാവുമായി വരുന്നുണ്ടന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന എക്‌സൈസ് സംഘം അരുവിത്തുറ കോളേജ് ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി.പിള്ളയെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ T.J മനോജ്, ഷാഡോ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണിമോന്‍ മൈക്കിള്‍, എബി ചെറിയാന്‍ , നൗഫല്‍ C J, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതീഷ് ജോസഫ്, പ്രസാദ് PR, നൗഫല്‍ കെ കരിം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജാത c s, വിനീത വി.നായര്‍, ഡ്രൈവര്‍ M K മുരളിധരന്‍ എന്നിവര്‍ പങ്കെടുത്തു.