Latest News
Loading...

പരാജയപ്പെട്ടവരില്‍ പ്രമുഖരും ഏറെ

തിരഞ്ഞെടുപ്പില്‍ നിരവധി പ്രമുഖര്‍ക്കം അടിതെറ്റി. വിജയിക്കുമെന്ന് മുന്നണികള്‍ കരുതിയിരുന്നവരാണ് അപ്രതീക്ഷത പരാജയമേറ്റുവാങ്ങിയത്

പാലാ നഗരസഭയില്‍ 2015ല്‍ ചെയര്‍പേഴ്‌സനായിരുന്ന മേരി ഡൊമിനിക്കും വൈസ് ചെയര്‍മാനായിരുന്ന കുര്യാക്കോസ് പടവനും പരാജയപെട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോടാണ് മേരി ഡൊമിനിക്കിന്റെ പരാജയം. കൗണ്‍സിലറായിരുന്ന ബിജു പാലൂപവന്‍, പി.കെ മധുകുമാര്‍ എന്നിവരും പരാജയപെട്ടു. 

എലിക്കുളം ഗ്രാമപഞ്ചായത്തില്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സാജന്‍ തെടുക സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പരാജയപെട്ടു. മേല്കാവില്‍ കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സണ്ണി മാത്യു, തിടനാട് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയും തിടനാട് മുന്‍ ഗ്രാമ പഞ്ചായത് പ്രസിണ്ടായിരുന്ന എ.റ്റി തോമസ് അഴകത്തും പരാജയപ്പെട്ടു. 

ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന തോമസ് വടകര, തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ടോമി മാടപ്പള്ളി, വൈസ് പ്രസിഡണ്ടായിരുന്ന സ്‌നേഹാധനന്‍, ഈരാറ്റുപേട്ട നഗരസഭാ ചെയ്യര്‍മാനായാരുന്ന ടി.എം റഷീദ്, വൈസ് ചെയര്‍പേഴ്‌സണായിരുന്ന ബല്‍ക്കീസ് നവാസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന പി.എച്ച് ഹസീബ്, കൗണ്‍സിലറായിരുന്ന ബീമാ നാസര്‍, എന്നിവരും പരാജയമറിഞ്ഞു.

Post a Comment

0 Comments