പ്രസിഡന്റ് - വൈസ് പ്രസിഡന്റ് ഇന്ന്. ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ നിരവധിജില്ലാ പഞ്ചായത്തിലേയ്ക്കും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലേയ്ക്കുമുള്ള പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അതേസമയം വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ എന്ത് രാഷ്ട്രീയ നീക്കമാണ് ഉണ്ടാകുകയെന്ന ആകാംഷയിലാണ് വോട്ടർമാർ.

ഉഴവൂര്‍ പഞ്ചായത്തിൽ നിർണായക ശക്തിയായിരിക്കുന്നത് വൺ ഇൻഡ്യ വൺ പെൻഷന്റെ 2 സ്വതന്ത്രരാണ്. നിലവിൽ ഇവർ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ഡിഎഫ് 5, യുഡിഫ് -5 , എൻഡിഎ 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.

പൂഞ്ഞാര്‍ തെക്കേക്കരയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. യുഡിഎഫ് 5 എല്‍ഡിഎഫ് 5 കക്ഷി നിലയുള്ള ഇവിടെ 4 ജനപക്ഷം അംഗങ്ങളുമുണ്ട്. ജനപക്ഷവുമായി സഹകരണത്തിനില്ലെന്ന് യുഡിഎഫ് പ്രഖ്യാപിചിട്ടുണ്ട്. എൽഡിഎഫുമായി മുൻപ് ഒരുമിച്ച ചരിത്രം ആവർത്തിക്കാത്തത്തിക്കാത്ത പക്ഷം നറുക്കെടുപ്പ് ഉണ്ടാകും.

മുത്തോലി പഞ്ചായത്തിൽ ബിജെപിയാണ് ഭൂരിപക്ഷം. 6 അംഗങ്ങളാണ് ഇവിടെ ബിജെപിക്കുള്ളത്. 
കേരളാ കോണ്‍ഗ്രസ് എം – 4, സിപിഎം -1 കോണ്‍ഗ്രസ് -2 എന്നിങ്ങനെയാണ് മറ്റ് കക്ഷികൾ. 


തിടനാട് പഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെ എൽ ഡി എഫ് ഭരിക്കും. 
എൽഡിഎഫ് – 6, യുഡിഎഫ് – 3, സ്വതന്ത്രർ - 2 എന്നിവർക്കൊപ്പം ബിജെപി – 1, ജനപക്ഷം – 2 എന്നിവരുമുണ്ട്. 


തലപ്പലം പഞ്ചായത്ത് ഇത്തവണ യുഡിഎഫിനൊപ്പമാണ്. യുഡിഎഫ് 6 സീറ്റ് നേടിയ ഇവിടെ എൽ‍ഡിഎഫ് – 3, ബിജെപി – 3, സ്വാതന്ത്രർ - 1 എന്നിങ്ങനെയാണ് കക്ഷി നില 

മേലുകാവ് പഞ്ചായത്തിൽ യുഡിഎഫ് – 6 (കോണ്‍ഗ്രസ് -5, ജോസഫ്-1) എൽഡിഎഫ് – 4 എന്നിവരാണ് മേൽക്കൈ. 2 സ്വതന്ത്രരും ഇവിടെയുണ്ട്. ഒരാൾ വൺ ഇൻഡ്യ വൺ പെൻഷന്റെ അംഗമാണ്. എൻഡിഎയ്ക്ക് ഒരു സീറ്റുമുണ്ട്. 

ഭരണങ്ങാനം യുഡിഎഫ് – 6 (കോണ്‍ഗ്രസ് -5, ജോസഫ് – 1) എൽഡിഎഫ് – 6 (സിപിഎം-3, ജോസ്- 2, സിപിഐ-1) എൻഡിഎ – 1 എന്നിങ്ങനെയാണ് കക്ഷി നില. നറുക്കെടുപ്പിന് സാധ്യത നിലനിൽക്കുമ്പോഴും മറ്റ് ചില രാഷ്ട്രീയ നീക്കങ്ങൾ നടന്നതായും സൂചനയുണ്ട്. 

കൊഴുവനാൽ പഞ്ചായത്തിലും കൗതുകകരമായ കക്ഷി നിലയാണ്. എൽഡിഎഫ് – 6, യുഡിഎഫ് – 3, എൻഡിഎ – 3, വൺ ഇൻഡ്യ വൺ പെൻഷൻ ഒന്ന് എന്നിങ്ങനെയാണ് അംഗബലം.