ഹിന്ദു ഐക്യവേദിയുടെ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ജനുവരി ഒന്നിന്


കോപ്പി അടിച്ചുവെന്ന് ആരോപിച്ച് അദ്ധ്യാപകര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കാത്തിരപ്പള്ളി സ്വദേശിനിയായ അജ്ജു പി ഷാജിയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുണമെന്നും കേസ് സിബിഐ അന്വേഷിക്കുണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവിശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് രാവിലെ 10ന് പാലാ ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 

കേസ് അന്വോഷിക്കുന്ന കേരളാ പോലീസില്‍ നിന്ന് കുടുംബത്തിന് കഴിഞ്ഞ 7 മാസക്കാലമായിട്ടും യാതൊരു വിധ നീതിയും ലഭിച്ചില്ല. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം മന്ദഗതിയില്‍ ആകാന്‍ പ്രധാനകാരണം. അജ്ജു പി ഷാജി കോപ്പി അടിച്ചുവെന്ന് അദ്ധ്വാപകര്‍ പറഞ്ഞുവെങ്കിലും ഇതില്‍ യാതൊരു വിധ വിശദീകരണവും എഴുതി വാങ്ങിയിരുന്നില്ല. യുണിവേഴ്‌സിറ്റി നടത്തിയ പരിശോധനയില്‍ അജ്ജു പി ഷാജി ഹാള്‍ ടിക്കറ്റില്‍ എഴുതി എന്ന് പറയുന്ന കുറിപ്പുകള്‍ അദ്ധ്വാപകര്‍ പിടിച്ചെടുത്ത ഉത്തരകടലാസില്‍ ഇല്ലാ എന്നും ഹാള്‍ ടിക്കറ്റില്‍ കാണുന്ന കൈയ്യക്ഷരം കുട്ടിയുടെത് അല്ലാ എന്നും പ്രാഥമിക അന്വോഷണത്തില്‍ തെളിഞ്ഞതും ആണ്.  

്ഇത്രയും കാര്യങ്ങള്‍ തെളിഞ്ഞിട്ടും അദ്ധ്യപകരുടെ പരിഹാസവും അവഹേളനയും മൂലം മനം നെന്താണ് അജ്ജു ആത്മഹത്യ ചെയ്തത്. പ്രൈവറ്റ് കോളേജില്‍ നിന്നും പരീക്ഷ എഴുതുവാന്‍ മറ്റ് കോളേജുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പും ഇത്തരം ദുരവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അദ്ധ്വാപകരുടെ നിരുത്തരവാദപരമായ നടപടികള്‍ക്കെതിരെ നിയമ തടപടികള്‍ ആരംഭിക്കുവാനും ഹിന്ദു ഐക്യവേദി തിരുമാനിച്ചു. അജ്ജു പി ഷാജിയുടെ മരണത്തിന് ഉത്തരവാദികളായ ചേര്‍പ്പുങ്കല്‍ കോളേജിലെ അദ്ധ്വാപകര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ശിക്ഷ നല്‍കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. 

ജനുവരി ഒന്നിന് രാവിലെ 10ന് പാലാ സിവില്‍ സ്റ്റേഷന്‍ അംഗണത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പാലാ ഡി വൈ എസ് പി ഓഫീസില്‍ സമാപിക്കും. യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പി സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി , ജില്ലാ സംഘടനാ സെക്രട്ടറി സജു പി എസ് ,താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ ,താലൂക്ക് വൈസ് പ്രസിഡന്റ് രാജേഷ് കുര്യനാട് ,മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ,സംസ്ഥാന സെക്രട്ടറി അനിത ജനാര്‍ദ്ദനന്‍ ,ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

അജ്ജു പി ഷാജിയുടെ മാതാപിതാക്കളും കുടുംബാഗങ്ങളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറ്റി ജയചന്ദ്രന്‍ ,താലൂക്ക് വൈസ് പ്രസിഡന്റ് രാജേഷ് കുര്യനാട് ,മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിത ജനാര്‍ദ്ദനന്‍ ,ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ എന്നിവര്‍ സംബന്ദിച്ചു.