ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിഈരാറ്റുപേട്ട :ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മനെ കൊലചെയ്തതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐഎം ഏരിയ കമിറ്റി ഓഫീസിൽ നിന്നും തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു. 

തുടർന്ന് നടന്ന യോഗം ജില്ലാ കമ്മിറ്റി അംഗം മിഥുൻ ബാബു ഉത്ഘാടനം ചെയ്തു. സെക്രട്ടറി പി ബി ഫൈസൽ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട ഈസ്റ്റ്‌ മേഖല സെക്രട്ടറി സവാദ് നന്ദിയും പറഞ്ഞു.