തെക്കേക്കരയിലെ ജനപക്ഷം പിന്തുണ ചർച്ചയാകുന്നു

പൂഞ്ഞാർ തെക്കേക്കരയിൽ ഇടത് പക്ഷ അംഗം പ്രസിഡണ്ടായത് ജനപക്ഷം പാർട്ടിയുടെ പിന്തുണയോടെ . സി പി എമ്മിലെ ജോർജ് അത്തിയാലിയെ പിന്തുണച്ചത് രണ്ട് ജനപക്ഷാംഗങ്ങളാണ്. ജനപക്ഷ പിന്തുണയോടെ വൈസ് പ്രസിഡണ്ടും ഇടത് മുന്നണി അംഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവിശുദ്ധ കൂട്ടു കെട്ടെന്ന് കോൺഗ്രസ് പറയുമ്പോൾ ധാരണയില്ലായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കുന്നു.

ഏറെ ആകാംഷയോടെ ഉറ്റു നോക്കിയിരുന്ന ഭരണ സമിതി തിരഞ്ഞെടുപ്പായിരുന്നു പൂഞ്ഞാർ തെക്കേക്കരയിലേത്. പി.സി ജോർജ് എം എൽ എയുടെ ജനപക്ഷം പർട്ടിക്ക് നിരണ്ണായക സ്വാധീനമുള്ള ഇവിടെ ജനപക്ഷത്തിന് 4 അംഗങ്ങളും എൽ ഡി എഫിനും, UDFനും 5 അംഗങ്ങൾ വിതവുമാണുള്ളത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ജനപക്ഷവും മത്സരിച്ചു.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മൽസരിച്ച ജോർജ് അത്തിയാലിയെ ജനപക്ഷം പാർട്ടിയിലെ രണ്ട് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. സജിമോൻ, ആനിയമ്മ സണ്ണി എന്നിവരാണ് CPMന് അനുകൂലമായി വോട്ട് ചെയ്തത്. രണ്ട് വോട്കൾ അസാധുവായി. കോൺഗ്രസിലെ റോജിക്ക് 5 വോട്ടുകൾ ലഭിച്ചു. 

LDF - ജനപക്ഷം അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്ത് വന്നിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.സി ജോർജിന് ചെയ്ത ഉപകാരത്തിൻ്റെ പ്രത്യുപകാരമാണ് ഇപ്പോഴത്തെ പിന്തുണയെന്നും കോൺഗ്രസ് ആരോപിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രതിഫലിക്കുമെന്നും നേതാക്കൾ പറഞ്ഞു. 

അതേ സമയം ആരുമായും ധാരണകൾ ഉണ്ടായിരുന്നില്ലെന്ന് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് അത്യാ ലി പറഞ്ഞു. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജനപക്ഷം പാർട്ടിയിലെ ഒരംഗം കേരള കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപെടുത്തി. റെജി ഷാജിയാണ് വൈസ് പ്രസിഡണ്ട്.

 ജനപക്ഷം പാർട്ടിയുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച CPM , അവരുടെ പിന്തുണയോടെ ഭരണത്തിലെത്തിയതിന് വരുന നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാതലത്തിൽ രാഷ്ട്രിയ പ്രാധാന്യവുണ്ട്. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ജനപക്ഷം സ്ഥാനാർത്ഥി വിജയിച്ചതും ഇത്തരം അവിശുദ്ധ കൂട്ട്കെട്ട് മൂലമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.