കർഷകർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് തീക്കോയി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി


തീക്കോയി: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ സമരം നടത്തുന്ന കർഷകർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് തീക്കോയി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീക്കോയി ടൗണിൽ സായാഹ്നധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ എം ഐ ബേബി അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. വി എം മുഹമ്മദ്‌ ഇല്യാസ് ഉത്‌ഘാടനം ചെയ്തു. 

അഡ്വ. വി ജെ ജോസ്, കെ സി ജെയിംസ്, ബാബു വർക്കി, ഹരി മണ്ണുമടം, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, എം എ ജോസഫ്, സി വി തോമസ്, സി ജെ മത്തായി, കെ എം നിസാർ, ഓമന ഗോപാലൻമാജി നെല്ലുവേലിൽ , സിറിൽ താഴത്തുപറമ്പിൽ, മാളു ബി മുരുഗൻ, പി മുരുഗൻ, മുരളി ഗോപാലൻ, ടി ടി തോമസ്, പി എസ് ജോസഫ്, പി സി ജോൺ, ജോസ് വെള്ളടത്ത്‌, എം എൻ ബാലചന്ദ്രൻ, ബിജു നെടുങ്ങനാൽ തുടങ്ങിയവർ നേതൃത്വം നൽകി.