വാഗമൺ റോഡ് വികസനം കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേയ്ക്ക്

തീക്കോയി :ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിക്ഷേധിച്ചും പൂഞ്ഞാർ  എം എൽ എ യുടെ തീക്കോയിയോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ചും പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുവാൻ തീക്കോയി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു. 

ജനപക്ഷം പാർട്ടിയുമായോ പൂഞ്ഞാർ എം എൽ എ യുമായോ കോൺഗ്രസ്‌ പ്രവർത്തകർക്കും കോൺഗ്രസിന്റെ ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾക്കും യാതൊരുവിധ ബന്ധവും പാടില്ല എന്നും യോഗം തീരുമാനിച്ചു. ദേശവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് തീക്കോയി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു തീക്കോയി ടൗണിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. 

മണ്ഡലം പ്രസിഡന്റ്‌     എം. ഐ ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ   തോമസ് കല്ലാടൻ, ജോമോൻ ഐക്കര, മുഹമ്മദ്‌ ഇല്യാസ്, അഡ്വ. വി ജെ ജോസ്, ചാൾസ് ആന്റണി, കെ സി ജെയിംസ്, ബാബു വർക്കി, ഹരി മണ്ണുമടം,പി മുരുഗൻ,  ബിനോയ് ജോസഫ്, ഓമന  ഗോപാലൻ, മാജി നെല്ലുവേലിൽ, മോഹനൻ കുട്ടപ്പൻ, സിറിൽ താഴത്തുപറമ്പിൽ, മാളു മുരുഗൻ,  റിജോ കാഞ്ഞമല, ജോയ് പൊട്ടനാനിയിൽ, സജി കുര്യാക്കോസ്, ജിജോ മേക്കാട്ട്, മാർട്ടിൻ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു