പൂഞ്ഞാര്‍ നവധാരയില്‍ ജോലിചെയ്തിരുന്ന പ്രമോദിന്രെ സംഘാടനത്തിലാണ് ഈ സംഗീതശില്പം പിറന്നത്. റിട്ടയേര്‍ഡ് അധ്യാപകനായ ചാക്കോ പൊരിയത്താണ് ഈ ഗാനത്തിന് വരിചകള് രചിച്ചത്. നവാഗത സംഗീത സംവിധായകനായ സ്റ്റാന്‍ലി ജോസഫ് തൊടുപുഴയാണ് ഗാനത്തിന് സംഗീതം പകര്‍ന്നത്. കുറവിലങ്ങട് പള്ളിയിലും പരിസരത്തുമായാണ് വീഡിയോ ചിത്രീകരിച്ചത്.
ഭരണങ്ങാനം ലിറ്റില്‍ തെരേസാസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ എവ്ലിന് സംഗീതപഠനത്തിനൊപ്പം കീബോര്‍ഡിലും പരിശീലനം നടത്തുന്നുണ്ട്. ഗാനത്തിന് പാലാ രൂപതാ മെത്രാനും സഹായമെത്രാനും ആശംസകള്‍ നേര്‍ന്നത് ഗാനത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആവേശമായി.