സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും

ഈരാറ്റുപേട്ടയിൽ നടന്ന എസ് ഡി പി ഐ അക്രമണത്തിനെതിരെ സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു. 

യോഗം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എം ബഷീർ ഏരിയ കമ്മിറ്റി അംഗം എം എച് ഷനീർ എന്നിവർ സംസാരിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.ഡി പി.ഐ ക്ക് വലിയ തോൽവി സംഭവിച്ചെന്നും ഇതിന്റെ ജാള്യത മറക്കാനാണ് എസ്.ഡി പി ഐ ആക്രമണം അഴിച്ചു വിടുന്നതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.