സംസ്ഥാനത്തെ നഗരസഭകളിലേയ്ക്കുള്ള അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. അധ്യക്ഷ പദവി വനിതാ സംവരണമായ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് അംഗം അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
ഈരാറ്റുപേട്ടയില്‍ അധ്യക്ഷ പദവി വനിതകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് പ്രതിനിധിയായി ഈലക്കയം വാര്‍ഡില്‍ നിന്നും വിജയിച്ച സുഹ്റ അബ്ദുള്‍ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. മുന്‍പ് ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് സുഹ്റ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.
ബ്ലോക്ക് ഓഫീസ് വാര്‍ഡില്‍ നിന്നും വിജയിച്ച ഫാത്തിമാ സുഹാന ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. 9 അംഗങ്ങളാണ് ഇടത് പക്ഷത്തിനുള്ളത്. യുഡിഎഫിനെ അപേക്ഷിച്ച് 5 അംഗങ്ങളുടെ കുറവ് എല്‍ഡിഎഫിനുണ്ട്. എസ്ഡിപിഐയ്ക്ക് 5 അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് സിപിഎം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് പ്രതിനിധിയായ മുഹമ്മദ് ഇല്യാസ് വൈസ് ചെയ്യര്മാനായും മല്‍സരിക്കും. 28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിന് 14 അംഗങ്ങളുണ്ട്.