മുത്തോലി പഞ്ചായത്ത് ബിജെപിയ്ക്ക്. താലൂക്കിലെ ആദ്യ ബിജെപി ഭരണ പഞ്ചായത്ത്

 

മുത്തോലി പഞ്ചായത്തില്‍ ഭരണ പിടിച്ച് ബിജെപി. രജ്ഞിത് ജിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിജെപിയ്ക്ക് ആറ് അംഗങ്ങളാണ് ഇവിടെയുള്ളത്. അതേസമയം, ബിജെപിയടെ വിജയം കേരളകോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

രഞ്ജിതിന് 6 വോട്ടുകളും എതിർ സ്ഥാനാർത്ഥി LDF ലെ രാജൻ മുണ്ടമറ്റത്തിന് 5 വോട്ടുകളും ലഭിച്ചു.  കോൺഗ്രസിലെ 2 അംഗങ്ങൾ വോട്ടുചെയ്തില്ല.

കാലങ്ങളായി കേരള കോണ്‍ഗ്രസ് എം ആണ് മുത്തോലി പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. പാലായോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന പഞ്ചായത്താണ് മുത്തോലി. കെഎം മാണിയുടെ വസതിയില്‍ നിന്നും 2 കിലോമീറ്ററോളം മാത്രം അകലെയുള്ള പഞ്ചായത്ത് കൂടിയാണിത്. 

കേരള കോണ്‍ഗ്രസ് (എം) സിപിഎമ്മിനൊപ്പം ചേര്‍ന്നിട്ടും ഇത്തവണ ഭരണം നഷ്ടമായത് ഏറെ ചോദ്യങ്ങളുയര്‍ത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് നാല് സീറ്റുകളും സിപിഎമ്മിന് ഒരു സീറ്റുമാണ് ലഭിച്ചത്. യുഡിഎഫിന് 2 സീറ്റുകളുമുണ്ട്.