മുത്തോലിയിൽ കേരള കോൺഗ്രസിൻ്റെ തട്ടകം തകർത്ത് ബി ജെ പി

കേരള കോൺഗ്രസിൻ്റെ തട്ടകമായിരുന്ന മുത്തോലി ഗ്രാമപഞ്ചായത്തിൽ ബിജെപി അധികാരത്തിലെത്തി. മുൻ കാലങ്ങളിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്ന മുത്തോലിയാണ് BJP പിടിച്ചെടുത്തത്.

ചരിത്രത്തിൽ ആദ്യമായാണ് മുത്തോലി ഗ്രാമപഞ്ചായത്ത് കേരള കോൺഗ്രസ്M എംന് നഷ്ടമായതും BJP ഭരണത്തിലെത്തിയതും. രഞ്ചിത്ത് മീനാഭവനാണ് പ്രസിഡണ്ട് പദവിയിലെത്തിയത്. BJP പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് കൂടിയായ രഞ്ചിത് തുടർച്ചയായ മൂന്നാം തവണയാണ് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

ഇത്തവണ ആറ് അംഗങ്ങളെ വിജയിപ്പിക്കാൻ BJP ക്ക് കഴിഞ്ഞു. വെള്ളിയേപ്പള്ളി വാർഡിൽ നിന്നുമാണ് രഞ്ചിത്ത് വിജയിച്ചത്. ഇടത് സ്ഥാനാർത്ഥിയായി മൽസരിച്ച കേരള കോൺഗ്രസിലെ രാജൻ മുണ്ടമറ്റത്തിന് 5 വോട്ടുകൾ ലഭിച്ചു. കേരള കോൺഗ്രസ് എംൻ്റെ അംഗസംഖ്യ ഇത്തവണ 4-ലേക്ക് ചുരുങ്ങി. വൈസ് പ്രസിഡണ്ടായി ജയാ രാജു തിരഞ്ഞെടുക്കപെട്ടു.ഇടത് സ്ഥാനാർത്ഥിയായി പുഷ്പചന്ദ്രനണ് മൽസരിച്ചത്. 

കേരള കോൺഗ്രസ്ന് മുൻതൂക്കമുണ്ടായിരുന്ന മേല്കാവ്, മൂന്നിലവ്, തലപലം, രാമപുരം പഞ്ചായത്തുകളിൽ UDF ഭരണത്തിലെത്തി. ഭരണങ്ങാനത്ത് നറുക്കെടുപ്പിൽ കോൺഗ്രസിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു. മുത്തോലിയിൽ BJP - കേരള കോൺഗ്രസ് അവിശുദ്ധ കൂട് കെട്ടാണ് പുറത്ത് വന്നതെന്ന് കോൺഗ്രസും, മറിച്ചാണെന്ന് കേരള കോൺഗ്രസും ആരോപിച്ചു.