മീനച്ചിൽ പഞ്ചായത്തിൽ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ


മീനച്ചിൽ പഞ്ചായത്തിൽ ഭരണം പിടിക്കുമെന്ന് ഉറച്ചപ്രതീക്ഷയിലാണ് ബിജെപി മുന്നണി . ബിഡിജെഎസ്- ബിജെപി സഖ്യം ജില്ലയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് മീനച്ചിൽ പഞ്ചായത്തിലാണ് • കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ ഞെട്ടിച്ചുകൊണ്ട് 4 മെംബർമാരെ വിജയിപ്പിക്കുവാൻ കഴിഞ്ഞതിന്റെ തികഞ്ഞ ആത്മാവിശ്വാസവുമായാണ് എൻ.ഡി.എ മത്സരരംഗത്തിറങ്ങിയത്.

ഇതിനുപുറമേ എൽ.ഡി.എഫ് നിന്നുള്ള മുൻ പഞ്ചായത്ത് മെമ്പർ കെ.പി സജീവൻ ബിജെപിയിൽ ചേർന്നു. താമര ചിഹ്നത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായത് വോട്ടുകൾ ബിജെപിയിലേക്ക് ചോരാൻ കാരണമാകും എന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. മുന്നണി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിൽ അതൃപ്തി ഉള്ള കേരളാ കോൺഗ്രസ്സ് വോട്ടുകൾ ഇത്തവണ ബിജെപി യിൽ എത്തി എന്നുള്ള സാഹചര്യവും തള്ളിക്കളയാവുന്നതല്ല. 

 ബിജെപി ഏഴുമുതൽ ഒൻപത് സീറ്റുകൾ വരെ നേടി ഭരണത്തിൽ എത്തുമെന്ന ഉറച്ച പ്രതീക്ഷയിൽ ആണ് ഉള്ളത്. കഴിഞ്ഞ തവണ എൻ . ഡി.എ വിജയിച്ച 1 -3 -9 -12 വാർഡുകൾക്ക് പുറമേ ഇത്തവണ 2, 4, 5,13 എന്നീ വാർഡുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് 
 നേതാക്കളുടെ പ്രതീക്ഷ.